2012, നവംബർ മാസത്തിലെ ഒരു തണുത്ത വെളുപ്പാൻ കാലം... എല്ലാ ആളുകളെയും വലച്ച സാന്ട്ടി എന്ന കൊടും കാറ്റു കഴിഞ്ഞിട്ടു രണ്ടു ദിവ്സമയതെ ഒള്ളു ... സമയം വെളുപ്പിന് അഞ്ചര.. എന്നെ ഉണര്ത്തിയ ഫോണിലെ അലാറം ഓഫ് ചെയ്തിട്ട് ഒരഞ്ഞു മിനിറ്റ് കൂടി ഞാനുറങ്ങി . കണ്ണു തുറന്നപ്പോൾ സമയം ആറു മനി... രാവിലെ തന്നെ പണി കീട്ടി.. തിടുകത്തിൽ റെഡി ആയി ഞാൻ വച്ചു പിടിച്ചു ന്യൂ ജെര്സ്സി എമ്പ്ലോയ്മെന്റ്റ് ഓഫീസിലേക്കു ... വണ്ടിയെടുത്തതും വീണ്ടും പണി !!! കടുത്ത മൂടൽ മഞ്ഞു കാരണം ഒന്നും കാണാൻ പട്ടുനില്ല... അങ്ങനെ പത്തു മിനിറ്റ് കൊണ്ടു ചെല്ലേണ്ട സ്ഥലത്തു ഞാൻ എത്തിയതു നാല്പത്തഞ്ഞു മിനിറ്റ് കൊണ്ടു ... ആ ഓഫീസ്ൽ ചെന്നതും അവിടെ ഇരിക്കുന്ന ലേഡി ഓഫീസർ എന്നെ പൂര ചീത്ത വിളി.. കാരണം ??? ഞാൻ അദ്ദേഹത്തെ, എന്റെ ചോദ്യം കൊണ്ടു, ഐ-പാഡിൽ ഗെയിം കളികുന്നതിൽ നിന്നും തടസപെടുത്തി പോലും.. ചീത്ത മാത്രമോ ?? കൂടെ ഒരു സർവീസ് ഡിനയൽ കൂടി...പഴി സാന്ട്ടിക്കു ... രാവിലെ തന്നെ ദിവസം കുളമായല്ലോ ദൈവമേ അന്ന് കരുതി വീട്ടിൽ വന്നു ഒട്ടും സമയം കളയാതെ ഞാൻ റെഡി ആയി യൂണിവെർസീട്ടിയിലേക്കു, കാരണം അന്നു വൈകിട്ടു മൂന്നു മണിക്കു എന്റ്റെ റിസർച്ച് ലാബ് ഫൈനൽ ആണു .. തൊട്ടാൽ തീര്നില്ലേ എല്ലാം... പക്ഷെ വളരെ ലാഘവത്തോടെയാണ് ഞാൻ യാത്ര തുടങ്ങിയത് കാരണം രണ്ടു മനികൂരെ എടുക്കുകയുള്ളൂ ഞാൻ ലാബിലെത്താൻ.... പക്ഷെ എനിക്കു വീണ്ടും പണി കിട്ടിയില്ലേ!!! ന്യൂയോർക്ക് - ന്യൂ ജെര്സ്സി കണക്ട് ചെയുന്ന ലിങ്കണ്‍ ടണലിൽ ഉണ്ടായ ഒരു അപ്രതിക്ഷിത ആക്സിടെന്റ്റ് കാരണം, വെറും 30 മിനിറ്റ് ദൂരമുള്ള ന്യൂയോർക്ക് ബസ് റ്റെർമിനനിൽ ഞാൻ എത്തിയത് രണ്ടര മണികൂർ കൊണ്ട് !!! ഞാൻ എത്തിയത് 11.56നും എന്റ്റെ കണക്ഷൻ ബസ്സു 12 മനിക്കും... അവിടെ തുടങ്ങി എന്റ്റെ മാരത്തോണ്‍... സാധാരണ രീതിയിൽ പത്തു മിനിറ്റ് എടുക്കേണ്ട ഗേറ്റിൽ ഞാൻ മരണപാച്ചിൽ നടത്തി എത്തിയതു 11. 59നു, അപ്പോളാണ് അറിയുന്നത് ആ ബസ് കാൻസൽ ചെയ്തു പോലും... കുറച്ചു നീരതിനു ശേഷം പുറകെ വന്ന അടുത്ത ബസ്സിൽ കയറിയപ്പോൾ മനസിനോരസ്വസം ആയി , പെട്ടന്നു ന്യൂയോർക്ക് - ന്യൂ ജെര്സ്സി പോർട്ട് അതോറിട്ടി ആ ടണൽ അങ്ങടച്ചു, വീടും സാന്ട്ടി എഫ്ഫക്റ്റ്... സമയം 12. 30, എന്റ്റെ ലാബ് 3 മണിക്കും...എന്റ്റെ മനസ്സിൽ സാന്ട്ടി അടിച്ചു തുടങ്ങി!!! ദൈവമേ ഞാൻ ഈ ന്യൂയോർക്ക് സിറ്റിയിൽ പെട്ട് പോയല്ലോ എന്ന് കരുതിയിരുന്നപ്പോൾ ആ ബസ് ഡ്രൈവർ എന്റെ ഭാവം കണ്ടിട്ടാവണം, പോലീസിനെ മൈൻഡ് ചെയാതെ എന്നെ ആ ട്രാഫിക്കിൽ ഇറക്കി വിട്ടു.. വീണ്ടും എന്റ്റെ മാരത്തോണ്‍, നേരെ ന്യൂയോർക്ക് സബ്‌വേ ട്രെയിൻ സ്റ്റേഷനിലേക്കു ... അവിടെ ഞാൻ ആദ്യമായാണ് ചെല്ലുന്നത്, യാതൊരു പരിചയവും ഇല്ല.. എങ്കിലും ഒരു വിധത്തിൽ ടിക്കറ്റ് വാങ്ങി പാഞ്ഞു പ്ലട്ഫോര്മിൽ എത്തിയപ്പോലാണ് അറിയുന്നത്,എനിക്കു പോകേണ്ട സ്ഥലത്തേക്കു സബ്‌വേ സർവീസ് ഇല്ലപോലും.. വീണ്ടും കിട്ടി എനിക്കു നല്ല എട്ടിന്റ്റെ പണി!!! മനസ്സിൽ ഇരുട്ട് കയറി പക്ഷെ വീണ്ടും ഞാൻ നടത്തി അടുത്ത മാരത്തോണ്‍ ന്യൂയോർക്ക് സിറ്റിയിലേക്ക്. അവിടെ നിന്നും ഒരു ടാക്സി പിടിച്ചു രണ്ടു മൈൽ അകലയുള്ള ഗ്രൌണ്ട് സീറോ സ്റ്റേനിലക്ക് ഞാൻ വച്ചു പിടിച്ചു . ആ ഡ്രൈവർ ട്രാഫിക് കാരണം എന്നെ ഒരു മൈൽ ദൂരെ ഇറക്കി വീട്ടു... വീണ്ടും എന്റെ മാരത്തോണ്‍... ഒരു വിധത്തിൽ സ്റ്റേഷനിൽ എത്തിയെ എന്നോട് ഒരു പോലീസുകാരൻ ചോദിച്ചു "താങ്കൾ ട്രെയിൻ എടുക്കാൻ വന്നതാണോ ? സോറി സാന്ട്ടി കാരണം സ്റ്റേഷൻ 3 വീക്ക് അടച്ചിട്ടെക്കുവാന്" എന്ന്... ഞാൻ ആ ന്യൂയോർക്ക് സ്ട്രീറ്റിൽ, പുതിയ വേൾഡ് ട്രേഡ് സെന്ട്രളിന്റ്റെ ചുവട്ടിൽ ഇരുന്നു പോയി... മനസു മൊത്തം ബ്ലാങ്ക് !!! എന്റ്റെ ലാബ് !!! വീണ്ടും ചാടി എഴുനെൽട്ടു ഞാൻ ഒരു ടാക്സി പിടിച്ചു അടുത്ത ഡൌണ്‍ ടൌണ്‍ സ്റ്റേഷനിലേക്ക് വച്ചു പിടിച്ചു... അവിടെ ചെന്നതും ഒരു ഐഡിയയുമില്ല എന്തു ചെയൗമെന്നു... പെട്ടന്ന് എവിടെന്നോ വന്ന മാലാഘാ പോലൊരു സ്ത്രീ എന്നെ സബ്‌വേ സിസ്റ്റത്തിൽ കയറാൻ സഹായിച്ചു.. അങ്ങനെ ഞാൻ ന്യൂയോർക്ക് പോർട്ട് റ്റെർമിനനിൽ എത്തി, ഐവേ നിന്നും മറ്റൊരു മാരത്തോണ്‍ വഴി ന്യൂ ജെര്സ്സി ട്രാൻസിറ്റ് സ്റ്റേഷനിലും... പക്ഷെ നിർഭാഗ്യം എന്നു പറയാൻ എനിക്ക് ട്രെയിന മിസ്സ് ആയി, കാരണം ഞാൻ ടിക്കറ്റ് എടുത്തട്ടില്ലല്ലോ!!! പിന്നെ ഒരു വിധത്തിൽ ടിക്കറ്റ് എടുത്തു 30 മിനിറ്റ് കഴിഞ്ഞുള്ള അടുത്ത ട്രെയിന കാത്തു ഞാൻ നിന്നു.. അപ്പോൾ അടുത്ത ന്യൂസ് !!! ആ ട്രെയിന കാൻസെൽ ചെയ്തു പോലും ... സന്തൊഷമായീ,കണ്ടകശ്ശനി കൊണ്ടേ പോകുവോളു :( പിന്നെ എങ്ങനെയോ ഒരു 45 മിനിറ്റ് കഴിഞ്ഞു ഒരു ട്രെയിന കിട്ടി ഞാൻ നെവാർക്ക് പെൻ സ്റ്റേഷനിൽ എത്തി ടിക്കറ്റ് എടുത്തു പക്ഷെ എവിടെ പോയാണ് ഗേറ്റ് കണ്ടുപിടികേണ്ടത് ചെയ്യേണ്ടത് എന്നു കരുതി വിഷമിച്ചു നിന്ന എന്റെ മുന്നില് വീണ്ടും ആ പഴയ വയസായ മാലാഘാ ചേച്ചി!!! ;) അദ്ദേഹം എന്നെ ഹെല്പ് ചെയ്തു വീണ്ടും.. അങ്ങനെ ഒരു വിധത്തിൽ ട്രെയിന കയറി ഞാൻ എന്റെ യുനിവേര്സിട്ടി സ്റ്റേഷനിൽ എത്തി, 2.55 നു . വീണ്ടും മാരത്തോണ്‍ !!! അങ്ങനെ ഒരു വിധത്തിൽ ഞാൻ ലബിലെത്തി 2.59 നു ... പെട്ടെന്നാണ് ഓര്മ വന്നത് ഞാൻ എന്റ്റെ ലാബ് ഡ്രെസ്സും ഗോഗ്ലെസും മറന്നു.... പിന്നെ അതെടുകാൻ രോടിനെതിർ ഭാഗത്തുള്ള സൈയിൻസസ് ബിൽഡിംഗിലേ എന്റ്റെ ഓഫീസിലേക്കു അടുത്ത മാരത്തോണ്‍, അതും സിഗ്നൽ പോലും നോക്കാതെ!!! തിരികെ ഒരു വിധത്തിൽ ലബിലെതിയതു 3.03ക്ക് . അപ്പോളാണ് അറിയുന്നത് സാന്ട്ടി കാരണം ലാബ് 3.30 ആണ് പോലും ... എന്തൊരു നല്ല ദിവസം!!!
ജീവിതത്തിൽ മുംബെങ്ങാനും ഞാൻ ഇതുപോലെ ഓടിയിരുന്നേൽ ഒളിമ്പിക്സ് ഗോൾഡ് എനികുറപ്പയിരുന്നു ... വെറും 27 മൈൽ യാത്ര ചെയ്യാൻ ഞാൻ ഉപയോഗിച്ചത് ന്യൂ ജെര്സ്സി ട്രന്സിട്റ്റ് ബസ്സു, എം.ടി.എ സർവീസ്, യെല്ലോ കാബ്, ന്യൂയോർക്ക് കാബ്, സബ്‌വേ സെരവിസും പിന്ന്നെ ന്യൂ ജെര്സ്സി ട്രെയിൻ സെരവിസും . മൊത്തം എന്റ്റെ ദിവസത്തിലെ 7 മണികൂർ, ഞാനുപയോഗിച്ചത് 1 ബസ്സ് ടെർമിനലും , 4 സബ്‌വേ ടെർമിനലും, 3 റിയിൽ സ്റ്റേഷനുകളും, കൂടെ മൈല് കണക്കിനു മാരത്തോണ്ഉം :(
എല്ലാത്തിനും ഒടുവിലാണ് ഒരു സത്യം മനസിലായത്.... ഈ ഓട്ടത്തിനിടയിൽ എവിടെയോ ഞാൻ എന്റ്റെ ടിഫ്ഫിൻ ബൊക്സും വിന്റ്റെർ ഗ്ലൗസും വച്ചു മറന്നു...
ഇതൊക്കെയാനെങ്ങിലും ചില നല്ല കാര്യങ്ങൾ ഞാൻ എന്ജോയ് ചെയ്തു ... ഒരു മൈൽ ദൂരെ ഇറക്കി വിട്ടെങ്കിലും രൂപയിൽ ഇളവു തന്ന ബംഗ്ലാദേശു കാരാൻ കാബ് ഡ്രൈവർ, ടെൻഷൻ അടിചിരുന്നപോൾ എന്നെ രസിപ്പിച്ച സബ്‌വേ ട്രയിനിലെ മെക്സികൻ ആളുകളുടെ രസകരമായ സൽസ ഡാൻസും പാടും, എല്ലാത്തിനും ഉപരി 3 സ്ഥലങ്ങളിൽ വച്ചു എന്നെ സഹായിച്ച അപരിചിതയായ ആ മാലാഘാ ചേച്ചി.. :)
എല്ലാ പ്രശനങ്ങല്കും ഒടുവിലും ഒരു കുഴപ്പവും കൂടാതെ ലാബ് ചെയ്യാൻ പറ്റിയതിനു ദൈവത്തിനു നന്ദി..
എല്ലാത്തിനും ഉപരി അന്ന് ഒരു ദീപാവലി ആയിരുന്നു... പക്ഷെ വെടികെട്ടു നടന്നത് എന്റ്റെ മനസിലനെന്നു മാത്രം ... ആ സാന്ട്ടിയെ എന്റ്റെ കയിലോന്നു കിട്ടിയിരുനെങ്കിൽ !!!!
Oh my God. That must be a super duper day dear. God bless :)
ReplyDelete